Friday, April 24, 2009

Global Warm(n)ing !

ആഗോളതാപനം
ഹൊ ! എന്തോരുഷ്ണം ! അനുനിമിഷം വഷളായിക്കൊണ്ടിരിക്കുകയാണ് പ്രകൃതിയുടെ അവസ്ഥ. ഇങ്ങനെ പോയാല്‍ ധ്രുവങ്ങളിലെ മഞ്ഞുരുകാന്‍ അധിക നാള്‍ വേണ്ടി വരില്ല. ജീവന്റെ കണിക പോലും ഇല്ലാതെയാകും. സോഷ്യലിസ്റ്റും കാപിറ്റലിസ്റ്റും ഒരേ സമയം ശ്വാസത്തിനായി കൈകാലിട്ടടിക്കും. കാളകളും കരടികളും ഒരുപോലെ മുങ്ങിപ്പോകും.

ഇന്നത്തെ
സുഖലോലുപ സംസ്കാരം പ്രകൃതി വിപത്തുകള്‍ പോലും അസന്തുലിതമായി പങ്കുവയ്ക്കുന്നു. ഉള്ളവന്‍ വീട്ടിലായാലും വാഹനത്തിലായാലും ഏസിയും കൂളറുമെല്ലാം വെച്ചു സുഖിക്കുന്നു. ഇവകൂടി നിര്‍ഗമിക്കുന്ന ചൂട് സഹിക്കേണ്ടിവരുന്നു പാവപ്പെട്ടവന്. കുറച്ചുപേര്‍ കൂടുതല്‍ ആനന്ദിക്കുന്നത് മറ്റുള്ളവരുടെ വര്‍ധിച്ച ദുരിതത്തിന്റെ ചെലവിലാണ്. ഇതു നീതിയല്ല ! ഇതു മാറണം... മാറ്റണം !!..

ഹാവൂ
..! കറന്റ് വന്നു !!!.. ആശ്വാസത്തോടെ ഏസിയുടെ റിമോട്ടില്‍ 17 ഡിഗ്രി സെറ്റ് ചെയ്തിട്ട് വീണ്ടും ഞാന്‍ എഴുത്ത് തുടര്‍ന്നു...

1 comment:

അബ്ദുണ്ണി said...

let the first comment be mine!
good. Providing space between paragraphs will make a comfortable reading